ഒറ്റക്കൈകൊണ്ടൊരുഗ്രന്‍ ക്യാച്ച്. 32 ലക്ഷം സമ്മാനം.

0
8

ന്യൂസിലൻഡിലെ DUNEDIN ഓവല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ( ശനിയാഴ്ച) നടന്ന പാക്കിസ്ഥാന്‍ – ന്യൂസിലന്‍ഡ്‌ മൂന്നാം ഏകദിന മത്സരത്തില്‍ ‘ക്രേഗ് ഡോംഗര്‍ട്ടി ‘ എന്ന കളികാണാന്‍ വന്ന യുവാവിനു സത്യത്തില്‍ ലോട്ടറിയടിക്കുകയാ യിരുന്നു…

പാക്ക് ബോളര്‍ മുഹമ്മദ്‌ ആമീറിന്റെ നാലാമത്തെ ബോളില്‍ , ന്യൂസിലന്‍ഡ്‌ ബാറ്റ്സ്മാന്‍ മാര്‍ട്ടില്‍ ഗുപ്ത്തില്‍ ഉയര്‍ത്തിയടിച്ച ഒരു പന്ത് കാണിക ള്‍ക്ക് നേരെ പാഞ്ഞുചെല്ലവേ സ്റ്റേഡിയത്തില്‍ കളികണ്ടുകൊണ്ടിരുന്ന ക്രേഗ് ഡോംഗര്‍ട്ടി എന്ന യുവാവ് ഒറ്റക്കൈ കൊണ്ട് ആ പന്ത് അനായാസം ക്യാച്ച് ചെയ്യുകയായിരുന്നു.

വളരെ ആകര്‍ഷകമായ ആ ക്യാച്ചിനു നീണ്ട കരഘോഷമാണ് കാണികളില്‍ നിന്ന് ലഭിച്ചത്. ഈ
ക്യാച്ചില്‍ ആകൃഷ്ടനായ ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്തില്‍ തന്‍റെ ബാറ്റുയര്‍ത്തി യുവാവിനെ അഭിനന്ദിക്കുകയും ചെയ്തു..

ക്രേഗ് ഡോംഗര്‍ട്ടി യുടെ ആനയാസമായ ഈ ക്യാച്ച് ന്യൂസിലന്‍ഡ്‌ ക്രിക്കറ്റ് ബോര്‍ഡിനും വല്ലാതെയങ്ങ് ബോധിച്ചു. ഉടന്‍തന്നെ പ്രഖ്യാപനവും വന്നു.ഈ ക്യാച്ചിനു ക്രേഗ് ഡോംഗര്‍ട്ടി ക്ക് സമ്മാനം 50000 ന്യൂസിലന്‍ഡ്‌ ഡോളര്‍ അതായത് 32 ലക്ഷം രൂപ. ഒരപ്രതീക്ഷിത ക്യാച്ച് നല്‍കിയതാകട്ടെ തികച്ചും അപ്രതീക്ഷിതമായ സമ്മാനം..

മാച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ്‌ 50 ഓവറില്‍ 257 റണ്‍സ് എടുക്കുകയുണ്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 27.2 ഓവറില്‍ കേവലം 74 റണ്ണിന് ആള്‍ ഔട്ട്‌ ആകുകയായിരുന്നു.

ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്തില്‍ 45 റണ്ണെടുക്കുക യുണ്ടായി..DB

LEAVE A REPLY

Please enter your comment!
Please enter your name here