ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും

0
26

തി​രു​വ​നന്തപു​രം: ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും. സിം​ഗി​ൽ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെയാണ് സമീപിക്കുക. ഹൈക്കോടതി സിംഗിൾ ബഞ്ചിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുക. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ശുഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അപ്പീൽ ഹരജിയിൽ  ചൂണ്ടികാട്ടും.

ഷുഹൈബിന്റെ കൊലപാതകം കഴിഞ്ഞിട്ട് 25ദിവസം പിന്നിട്ടതിനിടയില്‍ കേസിലെ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോയിട്ടുണ്ട്.  അന്വേഷണം എഡിജിപി മേല്‍നോട്ടത്തില്‍ നടക്കുകയാണ്. ആ സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറിയിരിക്കുന്ന സിംഗിള്‍ ബെഞ്ചിന്റെ നടപടി ശരിയല്ലെന്നും അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​ണി​ക​ളെ ഉപയോഗിച്ച് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​തി​ന് അ​റു​തി വ​ര​ണ​മെ​ന്നും ഗൂ​ഢാ​ലോ​ച​ന​ക്കാ​രെ പു​റ​ത്ത് കൊ​ണ്ട് വ​രേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പോ​ലീ​സി​ന്‍റെ കൈ​ക​ൾ ബ​ന്ധി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​മെ​ന്നും ജസ്റ്റീസ് കെമാൽ പാഷ നി​ശി​ത വി​മ​ർ​ശനം ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here