വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; തു​ഷാ​റി​നെ ത​ള്ളി

0
67

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ത​ള്ളി​യാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 18 രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

കേരളത്തില് നിന്നുള്ള ബിഡിജെഎസ് നേതാവ് തുഷാര്വെള്ളാപ്പളളിയുടെ പേര് തള്ളിയാണ് മുരളീധരനെ സ്ഥാനാര്ത്ഥിയാക്കിയത്. മുന്നണി മര്യാദകള് പാലിക്കാന് ബിഡിജെഎസ് പഠിക്കട്ടെ എന്നിട്ടാവാം സ്ഥാനമാനങ്ങള് എന്നായിരുന്നു യോഗത്തില് അമിത്ഷായുടെ നിലപാട്. വെള്ളാപ്പള്ളി നടേശന് സ്വീകരിക്കുന്ന നിലപാടുകള് സംസ്ഥാനത്ത് പാര്ട്ടിയുടെ പ്രവര്ത്തനങ്ങള്ക്ക് തടസമായെന്നും യോഗത്തില് അഭിപ്രായമുയര്ന്നു. യോഗതീരുമാനം അമിത് ഷാ തുഷാര് വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ട്.

18 രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​വ് ജി.​വി.​എ​ൽ ന​ര​സിം​ഹ​റാ​വു ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് ജി.​വി.​എ​ൽ ന​ര​സിം​ഹ​റാ​വു മ​ത്സ​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ അം​ഗ​മാ​യാ​ണ് മു​ര​ധീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.​നേ​ര​ത്തെ അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​ന​വും ന​ട​ൻ സു​രേ​ഷ് ഗോ​പി​യും ബി​ജെ​പി ടി​ക്ക​റ്റി​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here