വിനീത് വീണ്ടും രക്ഷകനായി

0
13

മലയാളി താരം സി.കെ വിനീത് കളിയുടെ അവസാന സെക്കന്റുകളില് നേടിയ ഗോളിന്റെ കരുത്തില് കേരള ബ്ലാസ്റ്റേഴ്സിന് ചെന്നെെയിന് എഫ്.സിക്കെതിരെ വിജയത്തിനൊത്തൊരു സമനില നേട്ടം. കേരളം പരാജയം ഉറപ്പിച്ച നിമിഷത്തിലാണ് സി.കെ വിനീതിന്റെ ഗോള് പിറന്നത്. മികച്ച അവസരങ്ങള് ലഭിച്ചിട്ടും ആദ്യ പകുതിയില് ഇരു ടീമുകളും ഗോള് ഒന്നും നേടാത്തതിനെ തുടര്ന്ന് വിരസമായ കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളും പിറന്നത്.

ആദ്യ പകുതിയില് ലീഡ് നേടാനുള്ള മികച്ചൊരു അവസരം ഗോള് കീപ്പര് മാത്രം മുന്പില് നില്ക്കേജാക്കിചന്ദ് സിങ് നഷ്ടപ്പെടുത്തിയതും കേരളത്തിന് വിനയായി. വിനീതും പെകുസണും ചേര്ന്ന് നടത്തിയ മികച്ചൊരു കൌണ്ടര് അറ്റാക്കിനൊടുവില് കിട്ടിയ അവസരമാണ് ജാക്കിചന്ദ് സിങ് നഷ്ടപ്പെടുത്തിയത്.

റെനെയുടെ വിശ്വസ്തനായ റിനോ ആന്റോ ആദ്യ പകുതിയില് പരിക്കേറ്റ് പുറത്ത് പോയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കുമ്ബോള് മത്സരം ഗോള് രഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് പല തവണ ഗോളിനടുത്ത് എത്തിയെങ്കിലും ഗോള് മാത്രം പിറന്നില്ല. പെകൂസന്റെ മികച്ചൊരു ഷോട്ട് കരണ്ജിത് രക്ഷപെടുത്തിയതും കേരളത്തിന് നിരാശ സമ്മാനിച്ചു. തുടര്ന്ന് ഗ്രിഗറി നെല്സന്റെ മികച്ചൊരു ഷോട്ട് പോള് റചുബ്ക രക്ഷപെടുത്തിയതും കേരളത്തിന് രക്ഷയായി.

മത്സരം സമനിലയിലേക്ക് പോവുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കേരളത്തിന് എതിരായി റഫറി പെനാല്റ്റി വിളിച്ചത്. സന്തോഷ് ജിങ്കന് വഴങ്ങിയ പെനാല്റ്റി റെനെ മിഹേലിച്ച് ഗോളാക്കി ചെന്നൈയിന് ലീഡ് നല്കുകയായിരുന്നു. പക്ഷെ ജിങ്കനും വിനീതും തോല്ക്കാന് തയ്യാറായിരുന്നില്ല. കളി തീരാന് നിമിഷങ്ങള് മാത്രം ബാക്കി നില്ക്കെ ജിങ്കന്റെ മികച്ചൊരു ക്രോസില് നിന്ന് ഗോള് നേടി വിനീത് കേരളത്തിന് അര്ഹിച്ച സമനില നേടി കൊടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here