മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ക​ലാ​പം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ

0
21

കോ​ഴി​ക്കോ​ട്: മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ക​ലാ​പം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. കേ​ര​ള​ത്തി​ൽ​നി​ന്നു പോ​യ കി​സാ​ൻ സ​ഭ​ക്കാ​രും പി​ന്നെ കു​റെ മാ​വോ​വാ​ദി​ക​ളും വി​ധ്വം​സ​ക ശ​ക്തി​ക​ളും ചേ​ർ​ന്നാ​ണ് സ​മ​രം ന​ട​ത്തി​യ​തെ​ന്നും ഒ​രു വെ​ടി​വ​യ്പും അ​തി​ലൂ​ടെ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പു​മാ​ണ് പ്ര​ക്ഷോ​ഭ​ക​ർ ല​ക്ഷ്യ​മി​ട്ട​തെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.  സ​ത്യ​ത്തി​ൽ വ​ലി​യൊ​രു ക​ലാ​പ​മാ​യി​രു​ന്നു ല​ക്ഷ്യം. ഒ​രു വെ​ടി​വ​യ്പും അ​തി​ലൂ​ടെ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പും. ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​ത്.

സത്യത്തിൽ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പുകൾക്കുശേഷം മഹാരാഷ്ട്രയിൽ ഇതു രണ്ടാം തവണയാണ് ഈ ഗൂഡാലോചന നടക്കുന്നത്. ആ​ദ്യം പ്ലാ​ൻ ചെ​യ്ത​ത് വ​ലി​യൊ​രു ജാ​തി ക​ലാ​പ​മാ​യി​രു​ന്നു. അ​തു ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. ദേ​വേ​ന്ദ്ര ഫ​ട്നാ​വീ​സ് ഈ ​നീ​ക്ക​വും സ​മ​ർ​ഥ​മാ​യി നേ​രി​ട്ടു. ബം​ഗാ​ളി​ൽ കൃ​ഷി​ക്കാ​രെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി വെ​ടി​വ​ച്ചു​കൊ​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ക​രാ​യി സ​മ​രം ചെ​യ്യു​ന്ന​ത്. അ​തും സ​ലീം ഗ്രൂ​പ്പി​നു​വേ​ണ്ടി കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​വ​ർ. വി​യ​റ്റ്നാം യു​ദ്ധ​ത്തി​ൽ ക​മ്യൂ​ണി​സ്റ്റു​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ പ​ണം വാ​രി എ​റി​ഞ്ഞ​വ​ർ​ക്കു​വേ​ണ്ടി​യാ​ണ് അ​വ​ർ കൃ​ഷി​ക്കാ​രെ കു​രു​തി കൊ​ടു​ത്ത​ത് എ​ന്നോ​ർ​മ്മി​ക്ക​ണം- സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​രോ​പി​ച്ചു.

ബംഗാളിൽ കൃഷിക്കാരെ കോർപ്പറേററുകൾക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോൾ കർഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത്. അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവർ. വിയററ് നാം യുദ്ധത്തിൽ കമ്യൂണിസ്ടുകളെ കൊന്നൊടുക്കാൻ  പണം വാരി എറിഞ്ഞവർക്കുവേണ്ടിയാണ് അവർ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോർമ്മിക്കണം. ഇനിയും ഇത്തരം നീക്കങ്ങൾ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം. വലിയ വായിൽ സമരത്തെ പുകഴ്ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സി. പി. എമ്മിനു കിട്ടിയത് വെറും ഒന്നേ കാൽ ശതമാനം വോട്ടാണ്.  കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയൻ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തിൽ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത്? സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here