: മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

0
19

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം 90,300 രൂ​പ​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. നി​ല​വി​ൽ 52,000 രൂ​പ​യാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം.

എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ള​ത്തി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്തു​ന്ന​ത്. ര​ണ്ടി​ര​ട്ടി​യാ​യാ​ണ് നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ ശ​മ്പ​ളം വ​ർ​ധി​ക്കു​ക. 39,000 രൂ​പ​യി​ൽ​നി​ന്നും 62,000 രൂ​പ​യി​ലേ​ക്ക് എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ളം കു​തി​ക്കും. ന​ട​പ്പ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം

LEAVE A REPLY

Please enter your comment!
Please enter your name here