മേയ് 1 മുതൽ നോക്കുകൂലിയില്ല

0
23

തിരുവനന്തപുരം : കേരളത്തില്‍ നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു. എഐവൈഎഫ് കൊടിനാട്ടിയതു കാരണം വർക്‌ഷോപ്പ് തുടങ്ങാനാകാതെ പുനലൂരിൽ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്ത കേസ് നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായ സാഹചര്യത്തിലാണു മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. തങ്ങളുടെ തൊഴിലാളികളെ ജോലിക്കെടുത്താലേ പണി നടത്താൻ സമ്മതിക്കൂ എന്നു ഭീഷണിപ്പെടുത്തുന്ന തൊഴിലാളി സംഘടനകളുടെ നിലപാടും നോക്കുകൂലി പ്രശ്നവും ചർച്ച ചെയ്യാൻ ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നു കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും വിവിധ ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here