ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു

0
9

തോൽവികളും സമനിലയുമായി വിജയം കാണാതെ പോകുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വൻ തിരിച്ചടി. ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. അതേസമയം, ടീമിന്റെ ഈ സീസണിലെ മോശം പ്രകടനമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. 2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനി ചുമതല ഏറ്റെടുത്തത്

ഐഎസ്എല്‍ നാലാം സീസണില്‍ തുടര്‍ച്ചയായ പരാജയങ്ങളിലൂടെ പരിതാപകരമായ അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍. പരാജയങ്ങളില്‍ ഉഴറി നില്‍ക്കുന്ന ടീമിന് കൂടുതല്‍ തിരിച്ചടി നല്‍കുന്നതാണ് ടൂര്‍ണമെന്റിന്റെ ഇടയിലുള്ള മ്യുലന്‍സ്റ്റീന്റെ രാജി.

നാലാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ ഏഴുകളികളില്‍ ഒരു ജയം മാത്രമാണ് നേടാനായത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍.

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹപരിശീലകനായി പ്രവര്‍ത്തിച്ചതിന്റെ ഗരിമയുമായിട്ടായിന്നു മ്യുലന്‍സ്റ്റീന്‍ കേരളത്തിലെത്തിയത്. എന്നാല്‍ അതിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here