പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു.

0
31

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. പതിനഞ്ചു വർഷമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു. വ്യവസായി ടി.എ.സുന്ദർ മേനോൻ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തിൽ  നടയിരുത്തിയത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു ആന ചരിഞ്ഞത്.എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു ചരിഞ്ഞത്.

തിരുവമ്പാടി ദേവസ്വത്തിലെ ഏറ്റവും ലക്ഷണമൊത്ത ആനയായിരുന്നു ശിവസുന്ദർ. ശിവസുന്ദറിന് ആരാധകരും ഏറെയാണ്. ഒന്നര പതിറ്റാണ്ട് കാലമായി തിരുവമ്പാടി ക്ഷേത്രത്തിന്റെ തിടമ്പേറ്റിയിരുന്ന ശിവസുന്ദർ തൃശ്ശൂർ പൂരത്തിലെ വലിയ ആകർഷണമായിരുന്നു. ആനയുടെ വിയോഗം ആനപ്രേമികളെയാകെ ദു:ഖത്തിലാഴ്ത്തി.

അഴകിന്റെ തമ്പുരാൻ എന്നറിയപ്പെടുന്ന ആനയെ കുറിച്ച് ഒരു ഡോക്യു-ഫിക്ഷൻ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. പൂക്കോടൻ ശിവൻ എന്നായിരുന്നു ആനയുടെ പഴയ പേര്. എന്നാൽ 2003 ൽ തിരുവമ്പാടി ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയതോടെ തിരുവമ്പാടി ശിവസുന്ദർ എന്ന പേര് സ്വീകരിച്ചു.

സഹ്യവനത്തിൽ നിന്നും പിടിച്ച് സംസ്ഥാന സർക്കാർ ലേലത്തിന് വച്ച ആനയാണിത്. തൃശ്ശൂർ പൂരത്തിന് പുറമേ ആറാട്ടുപുഴ പൂരം, നെന്മാറ വേല, ഉത്രാളിക്കാവ് പൂരം, കൂടൽമാണിക്യ ക്ഷേത്രം ഉത്സവം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ ഉത്സവത്തിലെ പ്രധാന താരമായിരുന്നു ശിവസുന്ദർ.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടനാടാണ് സംസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here