നീ റൊണാള്‍ഡോ അദ്ധ്വാനിക്കുന്നതു പോലെ ചെയ്യൂ; സിഫ്‌നിയോസിന് ബെര്‍ബയുടെ ഉപദേശം

0
19

യുവ താരങ്ങള്‍ വളരുന്നത് കാണാന്‍ തനിക്ക് ഇഷ്ടമാണെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബെറ്റോവ്. യുവതാരങ്ങള്‍ക്ക് താന്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും ടീമില്‍ മാര്‍ക്ക് സിഫിനോസ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതും, പരിശീലിക്കുന്നതും കാണുമ്പോള്‍ താന്‍ സന്തോഷവാനാണെന്നും ബെര്‍ബറ്റോവ് പറഞ്ഞു.

ഞങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളു. ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെ വെറുതെ കുഴക്കേണ്ട ആവശ്യമില്ല. തന്റെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റൊണാള്‍ഡോ അദ്ധ്വാനിക്കുന്നത് പോലെ ചെയ്യുവാനും അവനോട് പറയാറുണ്ട്. ഫുട്‌ബോള്‍ ഒരു ലളിതമായ മത്സരമാണെന്നും താരം പറഞ്ഞു.

പ്രതിഭയുള്ള നിരവധി യുവതാരങ്ങള് കേരള ബ്ലാസ്റ്റേഴ്സിലുണ്ടെന്ന് ബള്ഗേറിയന് ദേശീയ ടീമിന്റെയും മാഞ്ചസ്റ്റര് യുെണെറ്റഡിന്റേയും മുന്നേറ്റനിര താരമായിരുന്ന ദിമിതര് ബെര്ബറ്റോവ്. ഇവര്ക്കു മികച്ച പരിശീലനം ലഭിക്കണം. റെനി മ്യുലന്സ്റ്റീന് നേതൃത്വം നല്ക്കുന്ന പരിശീലകനിര അതിനു പര്യാപ്തമാണ്. ഇന്ത്യന് താരങ്ങളില് ചിലര്ക്കു യൂറോപ്യന് ലീഗില്വരെ കളിക്കാനുള്ള ശേഷിയുണ്ട്. വലിയ ലക്ഷ്യങ്ങള്ക്കായി അവര് കഠിനാധ്വാനം ചെയ്യണമെന്നും ബെര്ബറ്റോവ് പറഞ്ഞു. കൊച്ചിയില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസ്.എല്. ഫുട്ബോള് ചാമ്ബ്യന്ഷിപ്പില് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിരയില് കളിക്കുന്നതില് താന് സന്തുഷ്ടനാണെന്നും ബെര്ബറ്റോവ് പറഞ്ഞു.

ബംഗളൂരു എഫ്.സിക്കെതിരേ 31 നു കൊച്ചിയില് നടക്കുന്ന മത്സരത്തില് പരുക്കില്നിന്നു മോചിതനായി തിരിച്ചുവരാമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രതിരോധ നിരയിലോ മധ്യനിരയിലോ എവിടെ വേണമെങ്കിലും കളിക്കുന്നതു കഠിനമല്ല. പരിശീലന സമയത്തു വിവിധ പൊസിഷനുകളില് കളിക്കാറുണ്ടെന്നും ബെര്ബറ്റോവ് പറഞ്ഞു. തന്റെ പ്രായത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണയുണ്ട്. വളരെ വേഗം ഓടി കളിക്കുന്നതിനേക്കാള് പ്ലേമേക്കര് റോള് ആസ്വദിക്കുന്നുണ്ടെന്നും ബെര്ബറ്റോവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here