ത്രിരാഷ്ട്ര ടി-ട്വന്റി പരമ്പര: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം

0
11

കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ടി-ട്വന്റി പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരം മഴമൂലം ഏറെ നേരം തടസ്സപ്പെട്ടതിനെതുടര്‍ന്നു 19 ഓവറാക്കി ചുരുക്കി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 19 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 153 റണ്‍സ് അടിച്ചെടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ 17.3 ഓവറില്‍ സ്‌കോര്‍ മറികടന്നു.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ(11), ശിഖര്‍ ധവാന്‍(8) എന്നിവരെ അഖില ധനഞ്ജയ പെട്ടെന്ന് തന്നെ പവലയനിലേക്ക് മടക്കി അയച്ചപ്പോള്‍ 18 റണ്‍സെടുക്കുന്നതിനിടെ മൂന്നാമതായി ഇറങ്ങിയ ലോകേഷ് രാഹുല്‍ ഹിറ്റ് വിക്കറ്റില്‍ കുടങ്ങുകായിരുന്നു. പിന്നീടിറങ്ങിയ സുരേഷ് റെയ്‌ന(27), മനീഷ് പാണ്ഡെ(42), ദിനേഷ് കാര്‍ത്തിക്(39) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

മികച്ച രീതിയില്‍ പന്തെറിഞ്ഞ താക്കൂര്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. വാഷിംങ്ടണ്‍ സുന്ദര്‍ രണ്ടും ഉനത്കട്ട്, ചഹാല്‍, ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി മെന്‍ഡിസ് അര്‍ധ സെഞ്ച്വറി(55) നേടി. ധനുഷ്‌ക ഗുണതിലക(17), ഉപുള്‍ തരംഗ(22), തിസാര പെരേര(15), ധസുണ്‍ ശങ്ക(19) എന്നിവര്‍ മാത്രമാണ് രണ്ടക്കം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here