ത്രിപുരയിൽ ഒരു കാരണവശാലും ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ധർ

0
18

അഗർത്തല: ത്രിപുരയിൽ ബീഫ് നിരോധവുമായി ബന്ധപ്പെട്ടു നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ സുനിൽ ദേവ്ധർ പറഞ്ഞു.

ജനങ്ങളെല്ലാം ബീഫിനെതിരെയാണെങ്കിൽ അത് ബിജെപി ഇടപെട്ടു നിരോധിക്കാൻ സാധ്യതയേറെയാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കു ദൈനംദിന ഭക്ഷണത്തിൽത്തന്നെ ബീഫ് ഒഴിവാക്കാനാകാത്തതാണ്. അങ്ങനെയൊരിടത്ത് ഒരിക്കലും ബീഫ് നിരോധിക്കാൻ സർക്കാരിനാകില്ല എന്നും വാർത്താസമ്മേളനത്തിൽ സുനിൽ പറഞ്ഞു.

ക്രിസ്ത്യൻ–മുസ്‌ലിം വിഭാഗക്കാരാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും. ഹിന്ദുക്കളിൽ ഒരു വിഭാഗവും ഇവിടെ മാംസഭക്ഷണം കഴിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് ബീഫ് നിരോധിക്കാനില്ലെന്നു പാർട്ടി വ്യക്തമാക്കുന്നത് എന്നും ദേവ്ധർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here