ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് എന്ഡിഎയ്ക്കു വോട്ടു കുറയുമെന്നു ബിഡിജെഎസ് അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി.

0
34

ആലപ്പുഴ∙ ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് എന്ഡിഎയ്ക്കു വോട്ടു കുറയുമെന്നു ബിഡിജെഎസ് അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി. അഭിമാനപ്പോരാട്ടത്തിനു ബിജെപി കച്ചമുറുക്കുന്ന നേരത്താണു ‘കുത്തുമായി’ ബിഡിജെഎസ് അധ്യക്ഷൻ രംഗത്തെത്തിയത്. ബിജെപിയുടെ നിലപാടാണു മുന്നണിയെ ശിഥിലമാക്കുന്നതെന്നും ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന തുടരുകയാണെന്നും തുഷാര് പറഞ്ഞു. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല് നിരാശയില്ല. ആവശ്യപ്പെട്ടതു ബോര്ഡ്, കോര്പറേഷന് സ്ഥാനങ്ങള് മാത്രമാണെന്നും തുഷാര് വിശദീകരിച്ചു.

ബിഡിജെഎസ് ബോ​ർ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് 14 പേ​രു​ടെ പ​ട്ടി​ക എ​ൻ​ഡി​എ നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​തു പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ഡി​എ‍​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ട്. എ​ന്നാ​ൽ ബി​ഡി​ജെ​എ​സ് ഇ​പ്പോ​ഴും എ​ന്‍​ഡി​എ​യി​ല്‍ ത​ന്നെ​യാ​ണെ​ന്നും കൂ​ടു​ത​ല്‍ തീ​രു​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത യോ​ഗ​ത്തി​ല്‍ എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാം​ഗ​ത്വം ബി​ഡി​ജെഎ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​മാ​യ വി. ​മു​ര​ളീ​ധ​ര​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരത്തെ രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ബിജെപി പുറത്തുവിട്ട പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു പകരം ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗം വി.മുരളീധരനാണ് രാജ്യസഭാ പട്ടികയില്‍ ഇടം പിടിച്ചത്. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here