ഒന്നേ,രണ്ടേ,മൂന്നേ..ഹ്യൂമേട്ടൻ തകർത്താടി

0
9

ഇയാൻ ഹ്യൂം ഹാട്രിക്കോടെ തകർത്താടിയ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഈ സീസണിലെ കേരളത്തിന്റെ രണ്ടാം ജയമാണിത്.

സീസണിലെ ആദ്യ ഗോൾ നേടിയതിനു പിന്നാലെ രണ്ടെണ്ണം കൂടി എതിർ പോസ്റ്റിലേക്ക് അടിച്ചുകയറ്റി ഹാട്രിക് നേട്ടം സ്വന്തമാക്കിയ ഇയാൻ ഹ്യൂമിന്റെ വ്യക്തിഗത മികവിലാണ് കേരളത്തിന്റെ ജയം. ആദ്യ പകുതിയിൽ 1 – 1 ന് നിന്ന മത്സരത്തിൽ ആദ്യ ഗോൾ കേരളത്തിന്റെ വകയായിരുന്നു.

12 , 78, 83 മിനിറ്റുകളിലായിരുന്നു ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന്റെ ഗോളുകൾ. ഡൽഹിയുടെ ആശ്വാസ ഗോൾ അവരുടെ ക്യാപ്റ്റൻ പ്രീതം കോട്ടാൽ (44) നേടി.

വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് കയറി. തുടർച്ചയായ ആറു തോൽവികൾക്കു ശേഷം ചെന്നൈയിനെതിരായ കഴിഞ്ഞ മൽസരത്തിലൂടെ സമനില നേടിയ ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here