ഐ എസ് എല്ലില് മോശം റഫറിയിങ്ങ് വില്ലനാകുന്നു; റഫറിയിങ്ങിനെതിരെ പരുഷമായി പ്രതികരിച്ച പൂനെ സിറ്റി എഫ് സി പരിശീലകന് ഒരുമാസം വിലക്ക്

0
11

ഐ എസ് എല്ലിന്റെ നാലാം സീസണില് മോശം റഫറിയിങ്ങിന് സംഘാടകര് പഴി കേള്ക്കുന്നു. പൂനെ സിറ്റി-എഫ്സി ഗോവ മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ ശക്തമായ രീതിയില് പ്രതികരിച്ച പൂനെ സിറ്റി കോച്ച് റാങ്കോ പൊപോവികിന് ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന് നാലുമത്സരങ്ങളില് വിലക്കേര്പ്പെടുത്തി. ഇതോടെ ലീഗിലെ റഫറിയിങ്ങ് വിവാദത്തിന് പുതിയ മാനങ്ങള് കൈവന്നിരിക്കുകയാണ്.

ഗോവക്കെതിരായ മത്സരത്തില് വിജയംകണ്ടുവെങ്കിലും മത്സരത്തിലുടനീളം ഒട്ടേറെ തെറ്റായ തീരുമാനങ്ങള് എടുത്ത റഫറിയിങ് സ്റ്റാഫിനോട് കയര്ത്തതിനാണ് ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന് പൂണെ പരിശീലകന് ഒരുമാസത്തോളം വിലക്കേര്പ്പെടുത്തിയത്.

റഫറിമാരെ “ജോക്കർമാർ” എന്ന് വിളിച്ചിരുന്ന കോച്ച് റാങ്കോ പോപോവിക് നാലു കളിവിലക്ക് കനത്ത തിരിച്ചടിയായി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതിയാണ് പോപ്പാവിക്കിനെ പിഴ ചുമത്തുന്നത്. മാച്ച് റഫറിയുടെ നേതൃത്വത്തിലുള്ള സംഘം മേധാവികൾ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് വിധി.

ഇതിനെതിരെ പൂനെ സിറ്റി ആരാധകരുടെ കൂട്ടായ്മായ ഓറഞ്ച് ആര്മി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഓരോ മത്സരങ്ങള് പിന്നിടുമ്ബോഴും ലീഗിലെ റഫറിയിങ്ങ് നിലവാരം താഴോട്ട് പതിക്കുകയാണ്. ബ്ലാസ്റ്റേര്സിന്റെ ചെന്നൈയിന് എഫ് സിക്കെതിരായ മത്സരത്തില് തെറ്റായ തീരുമാനത്തിലൂടെ ചെന്നൈയിന് അനര്ഹമായ പെനാല്ട്ടി നേടിക്കൊടുത്ത റഫറിക്കെതിരെ വ്യാപക വിമര്ശനമുയര്ന്നിരുന്നു. ചെന്നൈയിനെതിരായ മത്സരത്തില് എതിര് ടീമിനോടും റഫറിയോടും പൊരുതിയാണ് ബ്ലാസ്റ്റേര്സ് വിജയത്തോളം പോന്ന സമനില കൈവരിച്ചത്.
നിലവാരമില്ലാത്ത റഫറിമാരെ മത്സരം നിയന്ത്രിക്കുന്നതിനായി നിയോഗിക്കുന്നത് ലീഗിന്റെ നിലവാരത്തെ തന്നെ ബാധിച്ചുകൊണ്ടിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here