ഐസിസി ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനം നിലനിര്ത്തി ടീം ഇന്ത്യ.

0
12

ഐസിസി ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനം നിലനിര്ത്തി ടീം ഇന്ത്യ. 2017 ലെ അവസാന റാംങ്കിങ് പുറത്തുവന്നപ്പോള് 124 റേറ്റിങ്ങുമായി ഇന്ത്യ ഒന്നാമതും 111 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. 105 റേറ്റിങ്ങുള്ള ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്.

ബാറ്റ്മാന്മാരുടെ റാങ്കിങ്ങില് ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാമതും ഇന്ത്യന് നായകന് കൊഹ്ലി രണ്ടാം സ്ഥാനവും ഉറപ്പിച്ചു. ബൗളര്മാരുടെ റാംങ്കിങ്ങില് ഇംഗ്ലണ്ടിന്റെ ജിമ്മി ആന്ഡേഴ്സണാണ് മുന്നില്.
ഇന്ത്യന് താരം പൂജാരയാണ് ബാറ്റ്മാന്മാരുടെ റാങ്കിങ്ങില് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന് താരം.റൂട്ട്, വില്യംസൺ എന്നിവർ യഥാക്രമം മൂന്നാമതും നാലാം സ്ഥാനത്തുമാണ്.

ആഷസ് പരമ്ബരയില് ഇരട്ട സെഞ്ചുറി നേടിയ അലിസ്റ്റര് കുക്ക് ആദ്യ പത്തില് ഇടം നേടി. ജോ റൂട്ട്, കെയ്ന് വില്യംസണ്, വാര്ണര്, അംല, അസര് അലി, ചന്ദിമല് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്. എന്നാല് ആഷസ് സ്വന്തമാക്കിയ ഓസീസിന് ടീം റാങ്കിംഗില് നാലാം സ്ഥാനം മാത്രമേയുള്ളൂ. സിംബാബ്വെയാണ് റാംങ്കിങ്ങില് ഏറ്റവും പിന്നില്.

ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിൻറെ ജെയിംസ് ആൻഡേഴ്സണെ നയിക്കുന്ന ആദ്യ ഒമ്പതിൽ ഒരു മാറ്റവുമില്ല.രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, രംഗണ ഹെറാത്ത് എന്നിവർ യഥാക്രമം മൂന്ന്, നാല്, ആറാം സ്ഥാനങ്ങളിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here