എസ്എഫ്ഐ പ്രവർത്തകർ എബിവിപി പ്രവർത്തകന്റെ തല കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചു.

0
26

കൊല്ലം∙ : പൊലീസ് നോക്കി നിൽക്കെ പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐക്കാരുടെ അക്രമം.  സിഐ ഉൾപ്പടെ 50 ഓളം പോലീസുകാരാണ് മർദ്ദനത്തിന് കാഴ്ചക്കാരായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് സംഭവം  എസ്എഫ്ഐ പ്രവർത്തകർ എബിവിപി പ്രവർത്തകന്റെ തല കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചത്.

എബിവിപി പ്രവർത്തകന്‍, കൊല്ലം എസ്എൻ ലോ കോളജ് വിദ്യാർഥി അജിത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ പൊലീസ് ഇടപെട്ടില്ല. അജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് വാഹനവും വിട്ടു നൽകിയില്ല. എബിവിപി പ്രവർത്തകർ ബൈക്കിലാണ് അജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.

രാവിലെ മുതൽ എസ്എൻ ലോ കോളജിൽ സംഘർഷം ഉണ്ടായിരുന്നു.സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ എബിവിപി പ്രവർത്തകൻ അജിത്തിനെ എസ്എഫ്ഐക്കാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here